സംസ്ഥാനത്ത് 9250 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Oct 9, 2020, 6:10 PM IST

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ 1205 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റവുമുയര്‍ന്ന രോഗമുക്തി നിരക്ക് റിപ്പോര്‍ട്ട് ചെയ്തു. 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.