Jul 23, 2020, 12:38 PM IST
തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ്. സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവര്‍, വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, നഗരത്തില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 25 ആയി.