ആശങ്ക നിലനില്‍ക്കുന്ന ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ തുടരുന്നു

Jun 9, 2020, 6:23 PM IST

ഇന്ന് 10 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക. മൂന്നാം ഘട്ടത്തില്‍ മാത്രം 161 പേര്‍ക്കാണ്  സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. പാലക്കാട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ സാമൂഹിക വ്യാപന ആശങ്കയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ സൂചന നല്‍കിയിരിക്കെ തന്നെ ഈ ജില്ലകളില്‍  സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ തുടരുന്നത് വീണ്ടും ആശങ്ക വര്‍ധിപ്പിക്കുന്നു.