അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, തൃശൂരില്‍ ആശങ്ക

Jun 12, 2020, 6:30 PM IST

തൃശൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 14 പേരില്‍ ഏഴുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 157 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.