vuukle one pixel image

ബെംഗലൂരുവിന്‍റെ രക്ഷകനായി ഛേത്രി; കളിയിലെ താരം

Web Team  | Published: Feb 16, 2021, 5:09 PM IST

ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ എഫ്സിയെ ഗോള്‍ മഴയില്‍ മുക്കി ബെംഗലൂരു എഫ്‌സി ജയിച്ചു കയറിയിപ്പോള്‍ കളിയിലെ താരമായത് ക്യാപ്റ്റന്‍ സുനില്‍ ചേത്രി. ബെംഗലൂരുവിനായി തന്‍റെ ഇരുന്നൂറാം മത്സരം കളിച്ച ഛേത്രി മത്സരത്തിലെ രണ്ട് നിര്‍ണായക ഗോളുകള്‍ സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.