Oct 15, 2020, 3:48 PM IST
കഴിഞ്ഞ ദിവസം നടന്ന ബംഗളൂരു,പഞ്ചാബ് മത്സരത്തിന് മുമ്പ് കെഎൽ രാഹുൽ പറഞ്ഞ ഒരു മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്.
അതെക്കുറിച്ചാണ് ഇപ്പോൾ ഐപിഎൽ ആരാധകരുടെ ചർച്ച. ബംഗളൂരുവിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻമാരാണ് ഡിവില്ലിയേഴ്സും,കോഹ്ലിയും, പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ ഒരാവശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മത്സരത്തിന് മുമ്പ് ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ തമ്മിൽ നടന്ന ചർച്ചയ്ക്കിടെയാണ് രാഹുൽ രസകരമായ അക്കാര്യം പങ്കുവെച്ചത്,ഡിവില്ലിയേഴ്സിനെയും,വിരാട് കോഹ്ലിയെയും വിലക്കണം. പിന്നീട് രാഹുലിന്റെ വക ഒരു ചിരിയും. ട്വന്റി ട്വന്റിയിൽ രാഹുൽ കാണാൻ ആഗ്രഹിക്കുന്ന മാറ്റമെന്താണ് എന്ന കോഹ്ലിയുടെ ചോദ്യത്തിനായിരുന്നു കെഎൽ രാഹുലിന്റെ ഈ മറുപടി.