Feb 27, 2022, 11:50 AM IST
റഷ്യൻ സേന യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ കാർകീവിൽ പ്രവേശിച്ചു. പ്രാദേശിക ഭരണകൂടം വിവരം സ്ഥിരീകരിച്ചു. ബങ്കറുകളിൽ തുടരാനാണ് ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. റഷ്യൻ അതിർത്തിയിൽ നിന്ന് രണ്ടു മണിക്കൂർ യാത്രാദൂരം മാത്രമുള്ള നഗരമാണ് കാർകീവ്.