ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം സൃഷ്ടിച്ച് ആറംഗ സംഘം; ഇന്ത്യയുടെ അഭിമാനമായി ശിരിഷ ബാന്‍ഡ്ല

Jul 12, 2021, 10:20 AM IST

വെര്‍ജിന്‍ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാന്‍സന്റെ നേതൃത്വത്തില്‍ നടന്ന ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയായി. ഇന്ത്യന്‍ വംശജ ശിരിഷ ബാന്‍ഡ്ല ഉള്‍പ്പെടുന്ന ആറംഗ സംഘം, ദൗത്യം പൂര്‍ത്തീകരിച്ച് അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലെ സ്‌പേസ് പോര്‍ട്ടിലാണ് തിരിച്ചിറങ്ങിയത്.