Feb 28, 2022, 8:02 AM IST
ഓപ്പറേഷൻ ഗംഗ വേഗത്തിലാക്കി കേന്ദ്രസർക്കാർ. യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിക്കാനായി മൂന്നുദിവസത്തിനുള്ളിൽ ഏഴ് വിമാനങ്ങൾ കൂടി ഉപയോഗിക്കും. ഹംഗറിയിലേക്കും റൊമാനിയയിലേക്കും ഇന്ന് വിമാനമുണ്ടാകും. സൈനിക നടപടി അവസാനിക്കാതെ അതിർത്തി തുറക്കില്ലെന്ന് റഷ്യ.