Feb 27, 2022, 1:00 PM IST
പടിഞ്ഞാറൻ അതിർത്തി വഴിയുള്ള രക്ഷാദൗത്യത്തിലൂടെ 18000ത്തിലധികമുള്ള ഇന്ത്യക്കാരെ പൂർണ്ണമായി രക്ഷപ്പെടുത്താനാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഇന്ത്യക്കാരെ ഒഴികെ പോളണ്ട്,ഹംഗറി,റൊമാനിയ എന്നിവിടങ്ങളിലെ അതിർത്തി വഴി രക്ഷപ്പെടുത്താം. എന്നാൽ ഏറ്റവുമധികം ഇന്ത്യക്കാരുള്ള കീവ്,കാർകീവ്,ഒഡേസ എന്നിവിടങ്ങളിലുള്ളവരുടെ രക്ഷാദൗത്യത്തിന് പുതിയ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും.