Oct 31, 2020, 1:52 PM IST
അമേരിക്കൻ ജനാധിപത്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്നത് പെൻസിൽവേനിയയിലേക്കാണ്. ഇവിടത്തെ 20 ഇലക്ട്രൽ കോളജ് വോട്ടുകൾ സ്വന്തമാക്കുന്നയാൾ വൈറ്റ് ഹൗസിന്റെ അടുത്ത അമരക്കാരനാകുമെന്നാണ് വിലയിരുത്തൽ.