Russia-Ukraine crisis : സൈനിക ശക്തിയില്‍ റഷ്യയും യുക്രൈനും താരതമ്യം ചെയ്താല്‍...

Feb 24, 2022, 3:30 PM IST

രണ്ട് ലക്ഷം സൈനികര്‍ മാത്രമാണ് യുക്രൈന് (ukraine)  ഉള്ളത് .എന്നാല്‍ റഷ്യക്ക് (Russia) 8.5 ലക്ഷം സൈനികര്‍ (Army) യുദ്ധമുഖത്തും റിസര്‍വായി 20 ലക്ഷം സൈനികരും ഉണ്ട്.

ലോകരാജ്യങ്ങളുടെ സമാധാന ശ്രമങ്ങളും ഭീഷണികളും വകവെക്കാതെ, ലോകത്തെ ആശങ്കയിലാക്കി യുക്രൈനിൽ (Ukraine) റഷ്യ (Russia) നടത്തുന്നത് വളഞ്ഞിട്ട് ആക്രമണം. വ്യോമാക്രമണത്തിന് ഒപ്പം കരമാർഗവും റഷ്യൽ സേന യുക്രൈനിലേക്ക് പ്രവേശിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ആദ്യ ദിവസമുണ്ടായ ആക്രമണങ്ങളിൽ 7 പേർക്ക് ജീവഹാനിയുണ്ടായി. ഒഡേസയിൽ ആറ് പേരും തലസ്ഥാനമായ കീവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ഒരാളുമാണ് കൊല്ലപ്പെട്ടതെന്നാണ് യുക്രൈൻ സ്ഥിരീകരിച്ചത്. 
രാവിലെ അഞ്ചുമണിയോടെ (ഇന്ത്യൻ സമയം എട്ടര)യാണ് യുക്രൈനിൽ റഷ്യൻ ആക്രമണം ആരംഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ യുദ്ധപ്രഖ്യാപനത്തോടെയാണ് സൈനിക നടപടിയുണ്ടായത്. മണിക്കൂറുകള്‍ക്കുള്ളില്‍ കര, വ്യോമ മാര്‍ഗങ്ങളിലൂടെ റഷ്യ യുക്രൈനെ ആക്രമിച്ചു. പുലർച്ചെ കിഴക്കന്‍ യുക്രൈവ് വഴിയും സഖ്യരാജ്യമായ ബലാറസുമായി ചേര്‍ന്നുമായിരുന്നു ആക്രമണം. രണ്ടുലക്ഷം സൈനികരെയാണ് യുദ്ധഭൂമിയില്‍ റഷ്യ സജ്ജരാക്കിയത്. വ്യോ മമാര്‍ഗമുള്ള പട ആദ്യം യുദ്ധം ആരംഭിച്ചു. സമാന്തരമായി യുക്രൈനിലെ ഡോൺബാസിലേക്ക് റഷ്യൻ സൈന്യവും കടന്നു. 
തലസ്ഥാനമായ കീവിൽ ആറിടത്ത് മിസൈല്‍ ആക്രമണമുണ്ടായി. യുക്രൈൻ നഗരമായ ക്രമറ്റോസ്കിലും വ്യോമാക്രമണം നടന്നു. വിറങ്ങലിച്ച യുക്രൈനെ കരമാര്‍ഗവും റഷ്യ ശക്തമായി ആക്രമിച്ചു. സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണമുണ്ടായതോടെ വ്യോമതാവളങ്ങളെല്ലാം അടച്ചു.