Mar 12, 2022, 11:07 AM IST
പോളണ്ട് അതിർത്തി വഴി യുക്രൈനിൽ നിന്നെത്തുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ കുറവ്. 14 ലക്ഷത്തോളം അഭയാർത്ഥികളാണ് ഇതിനോടകം പോളണ്ട് അതിർത്തിയിലെത്തിയത്. നിരവധി സന്നദ്ധ സംഘടനകളാണ് അഭയാർത്ഥികളെ സഹായിക്കാൻ വേണ്ടി ഇവിടെ എത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വോളന്റിയർമാരും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.