രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 12 ലക്ഷത്തിനടുത്ത്; സാമൂഹിക വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

Jul 22, 2020, 10:51 AM IST

രാജ്യത്തെവിടെയും കൊവിഡ് സാമൂഹിക വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. ക്ലസ്റ്ററുകളെ സാമൂഹിക വ്യാപനമായി കാണാന്‍ കഴിയില്ല. പ്രാദേശിക വ്യാപനങ്ങള്‍ സാമൂഹിക വ്യാപനമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 12 ലക്ഷത്തോട് അടുത്തു.