May 23, 2020, 8:43 PM IST
ചെന്നൈയില്‍ ആശങ്ക ഇരട്ടിച്ച് കൂടുതല്‍ ചേരികളിലേക്ക് കൊവിഡ് പടരുന്നു. റെയില്‍വേയിലെ 10 മലയാളി സേനാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ 17 ഡോക്ടര്‍മാര്‍ രോഗബാധിതരായി. ഇതോടെ അമ്പതിലധികം ജീവനക്കാരെ നിരീക്ഷണത്തിലാക്കി. അതേസമയം, സംസ്ഥാനം സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.