Oct 3, 2020, 7:41 PM IST
കഴിഞ്ഞ നവംബറിൽ യുഎഇയിൽ നടന്ന മന്ത്രിതല യോഗത്തിൽ മന്ത്രി വി മുരളീധരൻ ചട്ടം ലംഘിച്ച് സ്മിത മേനോൻ എന്ന യുവതിയെ പങ്കെടുപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി ആരോപണവിധേയായ യുവതി. പിആർ ഏജന്റ് എന്ന നിലയിലാണ് താൻ ചടങ്ങിൽ പങ്കെടുത്തത് എന്നാണ് സ്മിത മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.