Aug 22, 2020, 8:50 AM IST
ഓക്‌സ്ഫഡ്-ആസ്ട്ര സിനേക്ക കൊവിഡ് വാക്‌സിന്‍ ഡിസംബറോടെ വിപണിയിലെത്തുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 20 കോടി പേര്‍ക്ക് ജനുവരിക്ക് മുമ്പ് മരുന്ന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ. മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധ മരുന്ന് വില്‍ക്കാന്‍ അനുമതി തേടുമെന്നും ഡയറക്ടര്‍ പറഞ്ഞു.