May 16, 2020, 11:02 AM IST
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുളളില്‍ 3970 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 2752 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം അറിയിച്ചു.