Jul 30, 2020, 5:26 PM IST
കൊവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ദേശീയ ശരാശരി 10 ലക്ഷത്തില്‍ 324 ആയിരിക്കെ കേരളത്തിലിത് 212 മാത്രമാണ്. അതേസമയം, മരണനിരക്ക് ഏറ്റവും കുറവുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്നും കണക്കുകള്‍ പറയുന്നു.