ഡിഎംകെ എംഎല്‍എ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

Jun 10, 2020, 9:36 AM IST

ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന എംഎല്‍എ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എട്ട് ദിവസമായി ചികിത്സയിലായിരുന്നു. കടുത്ത ശ്വാസതടസവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. രാജ്യത്ത് ആദ്യമായാണ് കൊവിഡ് ബാധിച്ച് ഒരു ജനപ്രതിനിധി മരിക്കുന്നത്.