ഒരാഴ്ചയ്ക്കിടെ മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗികള്‍: രാജ്യത്ത് അതിവേഗ വ്യാപനം, ആശങ്ക

Jul 28, 2020, 2:56 PM IST


രാജ്യത്ത് 14 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് കഴിഞ്ഞ ഒരാഴ്ചയില്‍ കൊവിഡ് പിടിപെട്ടു. കൊവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പത്ത് ലക്ഷം രോഗികളാകാന്‍ 168 ദിവസം എടുത്തപ്പോള്‍ പതിനാല് ലക്ഷം രോഗികളിലേക്ക് 10 ദിവസത്തില്‍ ഇന്ത്യ അതിവേഗം എത്തുകയും ചെയ്തു.