'സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്രത്തിന് മുന്നില്‍ വഴിയില്ല'; കേന്ദ്രത്തിനെതിരെ പ്രതിപക്ഷം

May 22, 2020, 9:53 PM IST

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം രംഗത്ത്. പ്രധാനമന്ത്രിയുടെ ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സോണിയ ഗാന്ധി ആഞ്ഞടിച്ചു. സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്രത്തിന് മുന്നില്‍ വഴിയില്ലെന്നും സോണിയ പ്രതികരിച്ചു. അതേസമയം, മരണനിരക്ക് കുറഞ്ഞുവെന്നും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.