May 21, 2020, 11:42 AM IST
ആഭ്യന്തര വിമാനയാത്രികര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം കേന്ദ്രം പുറത്തിറക്കി. തിങ്കളാഴ്ചയാണ് വിമാന സര്‍വീസ് തുടങ്ങുന്നത്. വിമാനത്താവളത്തില്‍ എത്താനുള്ള വാഹന സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കികൊടുക്കണമെന്ന് തുടങ്ങി ഏഴിന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് കേന്ദ്രം പുറത്തിറക്കിയത്. പാര്‍ക്കിംഗ് മേഖലയിലടക്കം സാമൂഹിക അകലം പാലിക്കാന്‍ സുരക്ഷാസേനയെ നിയോഗിക്കും. എല്ലാ യാത്രക്കാര്‍ക്കും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.