Jun 17, 2022, 10:55 AM IST
അടിമത്തത്തിൽ നിന്ന് ഭാരതീയ ജനതയെ ആത്മാഭിമാനത്തിലേക്കും വിദേശാധിപത്യത്തിനെതിരെ പ്രതിരോധത്തിലേക്കും ഉണർത്തിയ പ്രതിഭാസങ്ങളിൽ പ്രധാനമാണ് സാഹിത്യസൃഷ്ടികൾ. ഇന്ത്യൻ ദേശീയബോധസൃഷ്ടിയിൽ ആദ്യപങ്ക് വഹിച്ചവരില്‍ പ്രധാനിയാണ് ബങ്കിംചന്ദ്ര ചതോപാധ്യായ. (1838-1894).
ആധുനിക ബംഗാളി സാഹിത്യത്തിന്റെ തന്നെ സൃഷ്ടാക്കളിൽ മുന്നിലാണ് പത്തോമ്പതാം നൂറ്റാണ്ടിലെ ബങ്കിം ചന്ദ്രനും അദ്ദേഹത്തിന്റെ നോവലായ ആനന്ദ മഠവും. ബംഗാളി നവോഥാനത്തിന്റെയും ദേശീയബോധത്തിന്റെയും പ്രചോദനമായിത്തത്തീർന്നു ആനന്ദ മഠം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പതിനെട്ടാം നൂറ്റാണ്ടിൽ ഉയർന്ന സന്യാസി -ഫക്കീർ കലാപമായിരുന്നു നോവലിന്റെ പ്രമേയം. ഈ നോവലിൽ അവതരിപ്പിക്കപ്പെടുന്നതാണ് ഇന്ത്യയുടെ ദേശീയഗീതമായി തീർന്ന വിഖ്യാതമായ വന്ദേ മാതരം. ഈ ഗീതത്തിനു സംഗീതം പകർന്നത് രവീന്ദ്രനാഥ് ടാഗോർ. ഇന്ത്യയുടെ ഭൗതികവും ആത്മീയവുമായ എല്ലാ മുഖമുദ്രകളെയും പ്രകീർത്തിക്കുന്ന ഈ ഗീതം ദേശീയപ്രസ്ഥാനത്തിനു വലിയ ആവേശവും ആത്മാഭിമാനവുo പകർന്നു.
തീവ്രദേശീയതയോട് അനുഭാവം പുലർത്തത്തിയ ബങ്കിം ആയിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ബ്രിട്ടീഷുകാർക്കെതിരെ സായുധസമരത്തിനു വാദിച്ച അരവിന്ദഘോഷിന്റെയും അനുശീലൻ സമിതിയുടെയും പ്രചോദനം. ടാഗോർ അദ്ദേഹത്തെ സവ്യസാചി എന്ന വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ ആഖ്യായികയായ അനുശീലൻ തത്വ ആണ് പ്രമതനാഥ് മിത്ര സ്ഥാപിച്ച തീവ്രദേശീയപ്രസ്ഥാനമായ അനുശീലൻ സമിതിക്ക് ബീജാവാപം ചെയ്തത്.
അതേസമയം ബങ്കിംചന്ദ്രന്റെ ദർശനവും കൃതികളും വന്ദേമാതരവും മാത്രമല്ല ബംഗാളി നവോഥാനത്തിന്റെ ഒരു ധാരയും സവർണ ഹൈന്ദവമതദേശീയതയുടെ മുദ്രകൾ വഹിക്കുന്നെന്നുവെന്ന ദൗർബല്യം നേരിടുന്നു. മുസ്ലിം മതവികാരത്തിനു വിരുദ്ധമാണെന്ന ആക്ഷേപം മൂലം
വന്ദേമാതരത്തിന്റെ ചില ഭാഗങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 1937 ൽ കൽക്കത്താ സമ്മേളനത്തിൽ നിന്ന് ആലപിക്കേണ്ടെന്നും ജവഹർ ലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ തീരുമാനമുണ്ടായി.