Oct 19, 2019, 10:15 PM IST
ഇറച്ചിക്കായി കൊല്ലാനൊരുക്കുന്ന മൃഗങ്ങൾക്ക് തൂക്കം വർദ്ധിപ്പിക്കാൻ ഹോർമോൺ - സ്റ്റിറോയ്ഡ് ഇഞ്ചെക്ഷനുകളും രോഗങ്ങൾ തടയാൻ ശക്തമായ ആൻ്റിബയോട്ടിക്കുകളും നൽകുന്നു. തൂക്കം കൂട്ടാനായി നൽകുന്ന മരുന്നുകളും ഹോർമോണുകളും മനുഷ്യശരീരത്തിൻ്റെ ആന്തരികാവസ്ഥയെ ആകെ തകിടം മറിക്കുന്നവയാണ്. ഇറച്ചിയുടെ നിറത്തിനായി ചേർക്കുന്ന നൈട്രേറ്റ് രക്തത്തിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ തടയുന്നതും അനീമിയയും നെഞ്ചുവേദനയും ജനിതകപ്രശ്നങ്ങളും ഉണ്ടാക്കുന്നവയുമാണ്.