Mar 27, 2020, 10:08 PM IST
കൊവിഡിനെ പ്രതിരോധിക്കാനായി കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുകയാണ്. അതിനിടെയാണ് എറണാകുളം മൂവാറ്റുപുഴയില്‍ നിന്ന് പതിനേഴുകാരിയെ കാണാതായത്. ഇത് കുറച്ചൊന്നുമല്ല പൊലീസിനെ കുഴക്കിയത്. പതിനേഴ് വയസുകാരിയെ വിവാഹവാഗ്ദാനം നല്‍കി എന്‍ജിനീയറിങ് ബിരുദധാരിയായ യുവാവ് തട്ടിക്കൊണ്ടുപോയത്.