May 8, 2020, 2:53 PM IST
പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് വരെ ചര്‍ച്ച നടന്ന ദില്ലിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പായ ബോയ്സ് ലോക്കര്‍ റൂം ഇന്ത്യയെ തന്നെ ഞെട്ടിച്ചതാണ്. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റു ചില വെളിപ്പെടുത്തലുകള്‍ കൂടി ഉണ്ടായിരിക്കുന്നു. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥിനികളുടെ നഗ്ന ചിത്രങ്ങള്‍ ഗൂഗിള്‍ ഡ്രൈവില്‍ ശേഖരിച്ച സംഘത്തെക്കുറിച്ചാണ് വെളിപ്പെടുത്തല്‍. ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനികളുടെ നഗ്ന ചിത്രങ്ങളാണ് ഇത്തരത്തില്‍ ശേഖരിച്ചത്.