Jul 30, 2020, 1:28 PM IST
പൂനെയില്‍ നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. കുട്ടി വികൃതി കാണിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഇവര്‍ ഭര്‍ത്താവിനോടും പൊലീസിനോടും പറഞ്ഞു. തല ചുമരില്‍ ഇടിച്ചും ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവും ബന്ധുക്കളും വീട്ടില്‍ നിന്നും പുറത്തുപോയപ്പോഴായിരുന്നു സംഭവം.