May 6, 2020, 7:42 PM IST
നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ നിന്നും ഉയര്‍ന്ന ടിക്കറ്റ് കൂലി ഈടാക്കുന്ന നടപടിക്കെതിരെ വിമര്‍ശനങ്ങളുയരുകയാണ്. ഗള്‍ഫ് യുദ്ധകാലത്ത് കുവൈറ്റില്‍ നിന്നും ഒരുലക്ഷത്തിലധികം പ്രവാസികളെ ഒരു രൂപ പോലും ഈടാക്കാതെ നാട്ടിലേക്കെത്തിച്ച ചരിത്രം മുന്നിലുള്ളപ്പോഴാണ് ഈ നടപടി. 480 തവണയാണ് അന്ന് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയത്. അതേസമയം, പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഈ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാത്തതിന് എതിരെയും വിമര്‍ശനമുയരുന്നുണ്ട്.