Jun 14, 2020, 9:10 PM IST
ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം തിരുത്തിയിരിക്കുകയാണ് നേപ്പാൾ. ഉത്തരാഖണ്ഡിലെ 372 ചതുരശ്രകിലോമീറ്റര്‍ പ്രദേശമാണ് നേപ്പാൾ അവരുടെ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാലാപാനി,ലിപുലേഖ് ചുരം,ലിംപിയാധുര എന്നീ പ്രദേശങ്ങൾ തങ്ങളുടേതാക്കി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റിന്റെ അധോസഭ പാസാക്കി. ഈ പശ്ചാത്തലത്തിൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രശ്നങ്ങളുടെ കാരണം എന്താണെന്ന് പരിശോധിക്കുന്നു.