Jun 23, 2020, 8:42 PM IST
തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. തലസ്ഥാനത്ത് ഉറവിടമറിയാത്ത 13 രോഗികളാണ് നിലവിലുള്ളത്. അടുത്ത 10 ദിവസത്തില്‍ തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും ചാല-പാളയം മാര്‍ക്കറ്റുകളിലെ പഴം-പച്ചക്കറി കടകള്‍ തുറക്കൂ. പരമാവധി ഹോം ഡെലിവറി സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ശ്യാം കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.