vuukle one pixel image

മാപ്പ് പറഞ്ഞ് വേടന്‍;ആല്‍ബം നിര്‍മ്മാണം നിര്‍ത്തിവെച്ച് പരാരി,ആരോപണങ്ങളില്‍ ഇടപെടല്‍ വേണമെന്നാവശ്യം

Pavithra D  | Published: Jun 13, 2021, 1:23 PM IST

മലയാളം റാപ്പര്‍മാരുടെയിടയില്‍ അടുത്തിടെ ഏറെ ശ്രദ്ധേയനായ ഗായകനാണ് 'വേടന്‍' എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. 'വോയിസ് ഓഫ് വോയ്സ്ലെസ്' എന്ന ഗാനമായിരുന്നു വേടന്‍ ആദ്യമായി പുറത്തിറക്കിയത്. ഇതോടെ പൊളിറ്റിക്കല്‍ റാപ്പര്‍ എന്ന ലേബലില്‍ വേടന്‍ അറിയപ്പെട്ടു. ഈയിടെ വേടനെതിരെ മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് സോഷ്യല്‍മീഡിയിയിലും ചര്‍ച്ചയായിരുന്നു, ഇപ്പോഴിതാ സംഭവിച്ചതിനൊക്കെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വേടന്‍.