Oct 3, 2021, 12:42 PM IST
നാലാം വിവാഹ വാർഷികത്തിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെയാണ് വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് നാഗചൈതന്യയും സാമന്തയും പ്രഖ്യാപിച്ചത്. 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം സാമന്തയ്ക്ക് ജീവനാംശമായി നൽകാൻ ഒരുങ്ങിയത്. എന്നാൽ ഒരു രൂപ പോലും തനിക്ക് ആവശ്യമില്ലെന്ന് സാമന്ത വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.