Jun 11, 2020, 2:13 PM IST
ശബരിമല ക്ഷേത്രത്തില്‍ ഒരുവിഭാഗം സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കുന്നതടക്കം വിഷയങ്ങള്‍ പരാമര്‍ശിച്ച് അമേരിക്കയുടെ 2019ലെ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട്. ജമ്മുകശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററുമടക്കം റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ ആള്‍ക്കൂട്ട ഹത്യകളും മതംമാറ്റ നിരോധന നിയമങ്ങളുമടക്കം ഇന്ത്യയെക്കുറിച്ചുള്ള പ്രത്യേക ഭാഗത്തില്‍ പരാമര്‍ശിക്കുന്നു.