Apr 4, 2020, 8:51 AM IST
ഷാള്‍ കഴുത്തില്‍ക്കുരുങ്ങി താമരശ്ശേരിയില്‍ 12 വയസുകാരന് മരിച്ചതും ഇത് കണ്ട് കുട്ടിയുടെ അപ്പൂപ്പന് കുഴഞ്ഞുവീണ് മരിച്ചതും ഈ കൊവിഡ് കാലത്ത് നമ്മെ നടുക്കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കേട്ട് മരവിച്ച് ഇരിക്കുന്ന ഒരു പ്രവാസിയുണ്ട്. ജലീല്‍. എന്നും വീഡിയോകോളിലൂടെ ഉപ്പച്ചിയോട് സംസാരിക്കുന്ന പൊന്നുമകന്റെയും റബ്ബര്ടാപ്പ് തൊഴിലാളിയായിരുന്ന കാലത്ത് കുടുംബത്തെ പോറ്റിയ സ്നേഹനിധിയായ ബാപ്പ അലവിഹാജിയുടെയും മുഖം ഒന്ന് കാണാന്‍ ജലീലിനായില്ല.