Apr 1, 2020, 3:53 PM IST
ഒറ്റമുറി മാത്രമുള്ള മൺവീട്ടിൽ ഇടമില്ലാത്തത് കൊണ്ട് കുടുംബാംഗങ്ങളുടെ സുരക്ഷ കരുതി മരങ്ങൾക്ക് മുകളിൽ ഐസൊലേഷനിൽ കഴിയുകയാണ് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ നിന്നുള്ള 7 ആദിവാസി ഗ്രാമീണർ. കൊവിഡ് പകർച്ചയുടെ കാലത്ത് ചെന്നൈയിൽ നിന്നും തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഇവർ മരങ്ങളുടെ മുകളിൽ ഐസൊലേഷനിൽ കഴിയുന്നത്.