Jun 10, 2020, 4:36 PM IST
മദ്യലഹരിയിലായ മകന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട എസ്ബിഐ മുന്‍ ഉദ്യോഗസ്ഥന് ജയമോഹന് തമ്പി, കേരളത്തിന്റെ വെംഗ്സര്‍ക്കാര്‍ എന്ന് ക്രിക്കറ്റ് കളിക്കളത്തില്‍ വിശേഷിപ്പിക്കപ്പെട്ട താരമാണെന്ന് സുഹൃത്തും മുന്‍ രഞ്ജി താരവുമായ രഞ്ജിത് തോമസ്. രഞ്ജി ട്രോഫി രണ്ടു സീസണില്‍ കളിച്ച തമ്പി പിന്നീട് എസ്ബിഐ ക്രിക്കറ്റ് ടീമിന്റെ ഭാഗമായാണ് തന്റെ പ്രതിഭ നിലനിര്‍ത്തിയതെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ അദ്ദേഹം ഓര്‍മ്മിച്ചു.