Jun 13, 2020, 2:16 PM IST
ചെന്നൈ ഹൊസൂര്‍ പാര്‍വതി നഗറില്‍ താമസിക്കുന്ന എസ് വെട്രിവേലാണ് ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ മരിച്ചത്. വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങുകയായിരുന്നു വെട്രിവേല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. യുവാവും ഒപ്പമുള്ളവരും മദ്യലഹരിയില്‍ ആയിരുന്നു. തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയിലാണ് സംഭവം.