Jun 23, 2020, 5:53 PM IST
മുമ്പും പലതവണ ഭര്‍ത്താവ് കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞുകൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ അമ്മ. ഉറങ്ങുന്നില്ലെന്ന് പറഞ്ഞാണ് ചീത്തവിളിച്ചതും കുഞ്ഞിനെ മര്‍ദ്ദിച്ചതും. പായില്‍ വലിച്ചിഴച്ച് കവിളത്ത് തല്ലി. കുഞ്ഞിന് കരയാന്‍ പോലും സാധിക്കുന്നില്ലായിരുന്നുവെന്നും അടുത്ത വീട്ടിലെ ആളെ വിളിച്ച് ആശുപത്രിയിലേക്ക് പോകുകയായിരുന്നുവെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.