മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു
May 1, 2020, 5:04 PM IST
മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ കൊവിഡ് രോഗി മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ബുധനാഴ്ച രാത്രി മരിച്ചതായി റിപ്പോർട്ടുകൾ. 53 കാരനായ ഇയാളുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും വെന്റിലേറ്ററിലായിരുന്നുവെന്നുമാണ് വിവരങ്ങൾ.