vuukle one pixel image

മര്‍ദ്ദനവിവരം ഗതികെട്ട് വീട്ടുകാരെ അറിയിച്ചു, കൊടുംക്രൂരത ചാറ്റിലൂടെ പറഞ്ഞ് മണിക്കൂറുകള്‍ക്കകം അവളുടെ മരണം..

Web Team  | Updated: Jun 22, 2021, 1:20 PM IST

ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനം. പ്രശ്‌നങ്ങള്‍ തുടങ്ങിയ സമയത്ത് മകളെ വീട്ടില്‍ വിളിച്ചുകൊണ്ടുവന്നിരുന്നെന്നും പിന്നീട് കോളേജില്‍ നിന്നും അവളെ കിരണ്‍ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു. പിന്നീട് മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ അമ്മയോടാണ് വിളിച്ചുപറഞ്ഞിരുന്നത്, കാറിന്റെ പേരിലാണ് മര്‍ദ്ദിച്ചിരുന്നതെന്നും അച്ഛന്‍ പറഞ്ഞു.