കര്‍ണാടകയില്‍ നടന്നത് കേരളത്തിന്റെ പകുതിയോളം പരിശോധന മാത്രം, ഹോട്ട്‌സ്‌പോട്ടുകളില്‍ ആശങ്കയിലായി മലയാളികളും

Apr 11, 2020, 5:38 PM IST

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറവ് കൊവിഡ് രോഗികളുള്ളത് കര്‍ണാടകയിലാണ്. ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും കുറവുണ്ട്. അതേസമയം, കേരളത്തിന്റെ പകുതിയോളം പരിശോധന മാത്രമാണ് കര്‍ണാടകയില്‍ ഇതുവരെ നടന്നത്. ഹോട്ട്‌സ്‌പോട്ടുകളായ ബെംഗളൂരുവിലും മൈസൂരിലും മലയാളികള്‍ കുടുങ്ങികിടക്കുന്നുമുണ്ട്. ശ്രാവണ്‍ കൃഷ്ണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.