Jun 18, 2020, 6:33 PM IST
സാമൂഹിക വ്യാപന സാധ്യത ഏറ്റവുമധികമുള്ള കണ്ണൂര്‍ അതീവജാഗ്രതയിലാണ്. മൂന്ന് പഞ്ചായത്തുകള്‍ കൂടാതെ കണ്ണൂര്‍ നഗരവും പൊലീസ് അടച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞ മട്ടന്നൂര്‍ റേഞ്ച് എക്‌സൈസ് ഓഫീസിലെ ഡ്രൈവര്‍ കെ പി സുനില്‍(28) ഇന്ന് രാവിലെ മരിച്ചതോടെയാണ് കരുതല്‍ നടപടികള്‍ ശക്തമാക്കിയത്. സംസ്ഥാന ശരാശരിയേക്കാള്‍ ഇരട്ടിയാളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായതാണ് ജില്ലയെ കൂടുതല്‍ ജാഗ്രതയിലാക്കുന്നത്.