May 14, 2020, 2:21 PM IST
ലോകത്തിന്റെ കണ്ണീരായി മാറുകയാണ് കാബൂള്‍ ആശുപത്രിയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളും അമ്മമാരും. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുഞ്ഞിനെ നഷ്ടപ്പെട്ട നടുക്കത്തിലും വേദനയിലുമാണ് സൈനബ് എന്ന 27കാരി. സ്വന്തം കണ്മുന്നില് വെച്ചാണ് ഇവര്‍ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടത്. ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും നഴ്സുമാരെയും ഡോക്ടര്‍മാരെയും തിരിച്ചുകൊണ്ടുവരാനും സ്ഥിതിഗതികള്‍ പൂര്വ്വനിലയിലാക്കാനുമുള്ള ശ്രമത്തിലാണ് അധികൃതര്‍.