Aug 28, 2020, 2:09 PM IST
സ്വാതന്ത്ര്യലബ്ധിക്ക് 74 വര്‍ഷത്തിനിപ്പുറം ആദ്യമായി ഇന്ത്യയിലെ ചില അതിര്‍ത്തിപ്രദേശങ്ങളില്‍ മുഴുവന്‍ സമയ വൈദ്യുതിയെത്തി. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്ത് നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള കുപ്‌വാര ജില്ലയിലെ കെറാന്‍,മച്ചില്‍ പ്രദേശങ്ങളിലാണ് ആദ്യമായി 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് കെറാനില്‍ വൈദ്യുതിയെത്തിയതെങ്കില്‍ കഴിഞ്ഞ ദിവസമാണ് മച്ചില്‍ ഗ്രാമത്തിലേക്ക് വൈദ്യുതിയെത്തിയത്. മറ്റ് ദുര്‍ഘടമായ പ്രദേശങ്ങളിലേക്ക് വൈദ്യുതിയെത്തിക്കാന്‍ നടപടി തുടങ്ങിയതായും ജമ്മു കശ്മീര്‍ വൈദ്യുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ അറിയിച്ചു.