Jul 24, 2020, 2:20 PM IST
ഇൻഡോറിൽ തെരുവുകച്ചവടം ഒഴിപ്പിക്കാനെത്തിയ മുൻസിപ്പൽ അധികൃതരോടുള്ള യുവതിയുടെ പ്രതിഷേധമാണ് ട്വിറ്ററിൽ വൈറലാകുന്നത്. ഇംഗ്ലീഷിൽ മറുപടി പറയുന്നത് കേട്ട് ചുറ്റുംകൂടിയ മാധ്യമപ്രവർത്തകരോടാണ് പിഎച്ച്ഡിയാണ് വിദ്യാഭ്യാസ യോഗ്യതയെന്ന് യുവതി പറയുന്നത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇൻഡോറിലെ മാർക്കറ്റിലെ വ്യാപാരികൾ മിക്കവരും വരുമാനമില്ലാത്ത സാഹചര്യത്തിലാണെന്ന് റയീസ പറയുന്നു. പിച്ച്ഡി എടുത്തിട്ടും മറ്റ് ജോലിക്കൊന്നും ശ്രമിച്ചില്ലേ എന്ന ചോദ്യത്തിന് ആരാണ് ജോലി തരികയെന്നായിരുന്നു റയീസയുടെ മറുചോദ്യം.