കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ തൊണ്ണൂറോളം കമ്പനികള്‍, വെല്ലുവിളിയെന്ത്?

May 5, 2020, 6:51 PM IST

വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാന്‍ സാധാരണയായി പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെയുള്ള കാലയളവാണ് എടുക്കാറുള്ളത്. അതേസമയം, കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ അതിവേഗത്തിലുള്ള നടപടികളുമായാണ് ശാസ്ത്രലോകം മുന്നോട്ടുപോകുന്നത്. ഏതെങ്കിലുമൊരു കമ്പനി ഒരു വർഷത്തിനുള്ളിൽ മനുഷ്യരില്‍ പ്രയോഗിക്കാനാകുന്ന വിധത്തില്‍ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുമെന്നാണ് പ്രതീക്ഷ.