അന്യമതസ്ഥനുമായി പ്രണയം, ഗര്‍ഭഛിദ്രത്തിനും സമ്മതിച്ചില്ല; തെലങ്കാനയില്‍ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

Jun 10, 2020, 3:58 PM IST


തെലങ്കാനയില്‍ അന്യമതത്തില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന് മാതാപിതാക്കള്‍ 20കാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊന്നു. യുവതി ഗര്‍ഭിണിയായിരുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി തയാറാകാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. തലയിണ വെച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്.