Oct 25, 2020, 8:17 PM IST
ഖത്തറിൽ മധുവിധു ആഘോഷിക്കാനെത്തിയ മുംബൈ സ്വദേശികളായ ഒനിബയ്ക്കും ഭര്‍ത്താവിനും ഒടുവിൽ കഴിയേണ്ടി വന്നത് ജയിലിൽ. ഖത്തർ യാത്രയ്ക്കുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് ബന്ധുവാണ് ഇവരെ സമീപിച്ചത്. എന്നാൽ ഹണിമൂണ്‍ സ്പോണ്സര് ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ വേണ്ടി ഇവരുടെ കൈവശം ഏല്‍പ്പിച്ച പാക്കറ്റിലുണ്ടായിരുന്ന ലഹരിമരുന്നാണ് ദമ്പതികളെ കുടുക്കിയത്.