100 മുറികളുള്ള വീടും, 180ലേറെ അംഗങ്ങളും; ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ വിടവാങ്ങി
Jun 14, 2021, 12:48 PM IST
ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായ മിസോറാമിലെ 76കാരന്‍ സിയോണ ചന അന്തരിച്ചു. 38 ഭാര്യമാരും 89 മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. മിസോറാം മുഖ്യമന്ത്രി സോറാംടാങ്കെ ആണ് മരണവിവരം ട്വീറ്റിലൂടെ അറിയിച്ചത്.